പിഎസിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ ചെയ്യുന്നവരെ സൂക്ഷിക്കുക

0
21

കുവൈറ്റ് സിറ്റി:   വ്യക്തികൾ പിഎസിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഫോൺ കോളുകൾ ഒഴിവാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യാഴാഴ്ച പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.PACI ഫോണിലൂടെ അത്തരം ഡാറ്റ അവശ്യപെടാറില്ല എന്ന് പ്രസ്താവനയിൽ പറഞ്ഞു.