ട്രാസ്ക് ബാഡ്മിന്റൺ ടൂർണമെന്റ് 2023, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

0
23

ജൂൺ 2 വെള്ളിയാഴ്ച അഹമ്മദി ഐ-സ്മാഷ് അക്കാദമി ബാഡ്മിന്റൺ കോർട്ടിൽ നടന്ന ട്രാസ്ക് ബാഡ്മിന്റൺ 2023 ടൂർണമെന്റ് ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ. ആന്റോ പാണേങ്ങാടൻ ഉത്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ് സ്വാഗതവും എല്ലാ കളിക്കാർക്കും വിജയാശംസകൾ നേർന്നു.

പത്തു കാറ്റഗറികളിലായി അറുപതോളം ടീമുകളുടെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു, മറ്റു കേന്ദ്ര ഭരണ സമിതി അംഗങ്ങൾ ഏരിയ ഭാരവാഹികൾ എക്സിക്യൂട്ടീവ് അംഗങ്ങൾ ടാസ്ക് കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.