കുവൈറ്റ് സിറ്റി: ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് കുവൈറ്റിൽ പുതിയ ബയോമെട്രിക് കേന്ദ്രങ്ങൾ തുറന്നു. പ്രവാസികൾക്ക് രണ്ടെണ്ണവും പൗരന്മാർക്ക് മൂന്നെണ്ണവും ആണ് അനുവദിച്ചത്. ഇതോടെ കുവൈത്തികൾക്കും ഗൾഫ് പൗരന്മാർക്കും അനുവദിച്ച മൊത്തം ബയോമെട്രിക് സെന്ററുകളുടെ എണ്ണം അഞ്ചായി. രാവിലെ 8:00 മുതൽ രാത്രി 8:00 വരെ ആയിരിക്കും പ്രവർത്തന സമയം
പ്രവാസികൾക്കുള്ള ബയോമെട്രിക് കേന്ദ്രങ്ങൾ : അലി സബാഹ് അൽ-സേലം, ജഹ്‌റ മേഖല
കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കുമുള്ള ബയോമെട്രിക് കേന്ദ്രങ്ങൾ : ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുബാറക് അൽകബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ്, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ്
സഹേൽ ആപ്പ് (മാതാ പ്ലാറ്റ്ഫോം) വഴി പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോമെട്രിക് രജിസ്ട്രേഷനായി കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യാം.ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യാം.