കുവൈറ്റില്‍ ഫാർമസികള്‍ക്കിടയില്‍ 200 മീറ്റർ അകലം ഉണ്ടായിരിക്കണം

0
22

കുവൈറ്റ് സിറ്റി കുവൈത്തില്‍ സ്വകാര്യ ഫാർമസികള്‍ തമ്മില്‍ 200 മീറ്റർ അകലം ഉണ്ടായിരിക്കണം. പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന ഫാർമസിയും ഇത് പ്രവർത്തിക്കേണ്ട സ്ഥലത്തുള്ള മറ്റ് ഫാർമസിയും തമ്മില്‍ ഉണ്ടായിരിക്കേണ്ട കുറഞ്ഞ ദൂര പരിധിയാണ് ആരോഗ്യ മന്ത്രി അഹ്മദ് അല്‍ അവ്ദി ഉത്തരവായി ഇറക്കിയത്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകള്‍, കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്‍ററുകള്‍, ഷോപ്പിംഗ് സെന്‍ററുകള്‍ മാർക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.