കുവൈത്ത് സിറ്റി 250 മഷീന്‍ഗണ്‍ വെടിയുണ്ടകള്‍ കുവൈത്തിലേക്ക് ഒളിപ്പിച്ച് കടത്താന്‍ സ്രമിച്ച സിറിയന്‍ സ്വദേശി കുവൈത്തില്‍ പിടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇറാഖില്‍ നിന്നാണ് ഇയാള്‍ വന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഗാർഗഹിക ഉപകരണങ്ങളുമായി വന്ന ട്രക്കിലാണ് ഇയാള്‍ കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇതിലെ പിട്ടികള്‍ക്കുള്ളില്‍ വെടിയുണ്ടകള്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇതിനൊപ്പം സൈനിക യൂണിഫോമും പിടിച്ചെടുത്തിട്ടുണ്ട്.