രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ കുവൈറ്റിൽ മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ തിരഞ്ഞെടുപ്പ്

0
8

കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ് നടക്കുന്നത്. ദേശീയ അസംബ്ലിയുടെ 50 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ 13 സ്ത്രീകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികളാണ് ഉള്ളത്. 1996ലെ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികൾ മൽസരിക്കുന്ന തിരഞ്ഞെടുപ്പ് ആണിത്. ആറ് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടർന്ന് കുവൈത്ത് നേതൃത്വം ഏപ്രിലിൽ പാർലമെന്റ് പിരിച്ചുവിട്ടു