‘ലുലു ബ്യൂട്ടി ഡിലൈറ്റ്‌സ്’, ലോകോത്തര ബ്രാൻഡുകൾ ഒരു കുടക്കീഴിൽ

0
29

കുവൈറ്റ് സിറ്റി: സൗന്ദര്യ വർധക വസ്തുക്കളുടെ വൻ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ‘ലുലു ബ്യൂട്ടി ഡിലൈറ്റ്‌സ്’ പ്രൊമോഷൻ ആരംഭിച്ചു.ജൂൺ 7 മുതൽ 13 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രമോഷൻ നടക്കും. ആരും ആഗ്രഹിക്കുന്ന സൗന്ദര്യ വർധക വസ്തുകൾ, പെർഫ്യൂമുകൾ, വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയുടെ മികച്ച ശേഖരമാണ് ഇതിൻ്റെ എടുത്തു പറയേണ്ട പ്രത്യേകത . കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ  മാനേജ്‌മെൻ്റ് പ്രതിനിധികൾക്കൊപ്പം പ്രമുഖ ബ്യൂട്ടി വ്‌ലോഗർമാരും ഫാഷൻ സ്വാധീനമുള്ളവരും ചേർന്ന് ജൂൺ 7 ന് ഹൈപ്പർമാർക്കറ്റിന്റെ അൽ റയൗട്ട്‌ലെറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇവന്റിന്റെ മുഖ്യ സ്പോൺസർ നിവിയയുടെ  സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി  ലുലു ബ്യൂട്ടി ഡിലൈറ്റ്‌സിൽ ഒരുക്കിയിട്ടുണ്ട്. . കൂടാതെ, പിഎൻജി, യൂണിലിവർ, ലോറിയൽ, യാർഡ്‌ലി, കോൾഗേറ്റ് തുടങ്ങിയ സഹ- സ്‌പോൺസർമാരും ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്

പ്രമുഖ ബ്യൂട്ടി ബ്രാൻഡുകൾ നടത്തിയ ലൈവ് ഡെമോൺസ്‌ട്രേഷനായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഈ ബ്രാൻഡുകളിൽ നിന്നുള്ള വിദഗ്ധർ  തത്സമയ ഡെമോകൾക്ക് പുറമേ, വിവിധ സ്പോൺസർമാരും കോ- സ്‌പോൺസർമാരും എക്‌സിബിഷൻ സ്റ്റാളുകൾ സ്ഥാപിക്കുകയും അവരുടെ മികച്ച സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കൾക്ക് അവരുടെ പ്രതിനിധികളുമായി സംവദിക്കാനും അവസരമൊരുക്കിയിടുണ്ട്. സ്പോൺസർമാർ സൗജന്യ സാംപിൾ ബ്യൂട്ടി കിറ്റുകളും വിതരണം ചെയ്തു. പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നതിനും ഈ ഇനങ്ങളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും നേരിട്ട് അനുഭവിക്കുന്നതിനുമുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭ്യമാക്കി.