തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) പതിനേഴാമത് വാർഷികത്തിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു ഫഹഹീലിൽ ജൂൺ 16 നും സാൽമിയിൽ ജൂൺ 23 നും കുവൈറ്റിലെ പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അതിന് മുന്നോടിയായുള്ള ഫ്ലെയർ പ്രകാശനം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ, കലോത്സവ റിവ്യൂ മീറ്റിംഗിനോട് അനുബന്ധിച്ചു നടത്തുകയുണ്ടായി.
ട്രാസ്ക് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടന് സോഷ്യൽ വെൽഫയർ കൺവീനവർ ജയേഷ് ഏങ്ങണ്ടിയൂർ ഫ്ലെയർ കൈമാറി പ്രകാശനം നിർവഹിക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ കേന്ദ്രഭരണ സമിതി അംഗങ്ങൾ ഏരിയ ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങളും പങ്കെടുത്തു.
സൗജന്യ മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ചുള്ള രജിസ്ട്രേഷൻ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Mob: +965 51250699
https://docs.google.com/forms/d/e/1FAIpQLSfRBTmWJfozlY2m-nG5P8CzYuEPgMRR7w6GehkTX08FE_z5yQ/viewform?usp=sf_link