ഈ എയർ ലൈൻ കൊള്ളക്കെതിരെ പ്രതിഷേധിക്കുക : കെ കെ എം എ

0
20

കുവൈറ്റ്‌ സിറ്റി :സീസൺ സമയമായാൽ പ്രവാസികൾക്ക് ഇരുട്ടടി കൊടുക്കാൻ മത്സരിക്കുന്നവരാണ് എല്ലാ വിമാനക്കമ്പനിയും .

വാങ്ങുന്ന ഇന്ധനത്തിനും ഉപയോഗിക്കുന്ന സൗകര്യത്തിനും വിമാനക്കമ്പനികൾ കൊടുക്കുന്നത് ഏതു സീസണിലും ഒരേ ചാർജ് തന്നെയാണ് .
എന്നാൽ യാത്രക്കാരോട് വാങ്ങുന്നത് സാധാരണ ടിക്കറ്റിലും 200 ശതമാനവും അതിൽ അധികവും .
കാലങ്ങളായി പ്രവാസികൾ പ്രധിഷേധിക്കാറുണ്ടെങ്കിലും അതൊന്നും അധികൃതർ ശ്രദ്ധിക്കാറേ ഇല്ല .
ഗൾഫിൽ പോകാൻ നിന്നോടാരെങ്കിലും പറഞ്ഞോ എന്ന മട്ടിലാണ് അധികാരികളുടെ സമീപനം / സർക്കാരിനാകട്ടെ കാര്യമായി ഒരു സ്വാധീനവും ചെലുത്താൻ കഴിയുന്നുമില്ല . ഇതിനൊരു അവസാനം ഉണ്ടാവണം

കുവൈറ്റിൽ നിന്നും ഗോ എയർ നിര്ത്തലാക്കിയത് കഴിഞ്ഞ മാസമാണ് .
എയർ ഇന്ത്യ എക്സ്പ്രസ്സ് സാധാരണ പ്രവാസിക്ക് തൊട്ടാൽ കൈ പൊള്ളും . കുവൈത്തിൽ നിന്നും ഇന്നത്തെ ടിക്കറ്റ് വില സിംഗിൾ ടിക്കറ്റിനു 124 ദീനാർ (33200 രൂപ )

ഇന്ന് കുവൈത്തിൽ നിന്നും പുറപ്പെട്ട IX 894 വിമാനം പറന്നത് ഇരുപതിൽ താഴെ യാത്രക്കാരെയും കൊണ്ടാണ് .
ചെറിയൊരു ഇളവ് വരുത്തിയാൽ ആ സീറ്റ് മുഴുവൻ ഫുൾ ആകുമായിരുന്നു .

ഈ കമ്പനി ടാറ്റ ഏറ്റെടുത്തപ്പോൾ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു .
കുവൈറ്റ്‌ അടക്കമുള്ള പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കെ കെ എം എ വാർത്ത കുറിപ്പിലൂടെ അറിയിച്ചു