അൽ- ഹക്കിമിയുടെ പുതിയ ഹൈപ്പർമാർക്കറ്റ് ഷുവൈഖിൽ പ്രവർത്തനം ആരംഭിച്ചു

0
21

അൽ- ഹക്കിമിയുടെ ഷുവൈഖിലെ പുതിയ  ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം  ഇന്ത്യൻ അംബാസഡർ,  ഡോ. ആദർശ് സ്വൈക, നിർവഹിച്ചു. കുവൈറ്റിലേക്ക് വിവിധതരം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും ആയുർവാദ ഔഷധങ്ങളും മികച്ച സേവനം കൊണ്ടുവരുന്നതിന്  അൽ ഹക്കിമിയെ അംബാസഡർ അഭിനന്ദിച്ചു . അൽ ഹക്കിമിയുടെ ഉടമകളായ സോബ് ഹുസൈൻ ബദ്‌രിയും ബുർഹാനുദ്ദീൻ ബദ്‌രിയും ചേർന്നായിരുന്നു അംബാസഡറെ ചടങ്ങിലേക്ക് സ്വാഗതം ചെയ്‌തത്.

കുവൈറ്റിലേക്ക്  പ്രകൃതിദത്തവുമായ ഇന്ത്യൻ ഉൽപന്നങ്ങൾ മാത്രമാണ് അൽ ഹക്കിമി കൊണ്ടുവരുന്നതെന്ന് ചടങ്ങിലെ  ബുർഹാനുദ്ദീൻ ഉദ്‌ഘാടന വേളയിൽ പറഞ്ഞു. കഴിഞ്ഞ 35 വർഷമായി എല്ലാ കുവൈറ്റ്, ഇന്ത്യക്കാരും മറ്റ് പ്രവാസി കുടുംബങ്ങളും അൽ ഹക്കിമിയുടെ ഉൽപ്പന്നങ്ങളെ വിലമതിക്കുന്നതായും അഭഇപ്രയപെട്ടു. 

അഞ്ചിത, സയ്യിദ് താഹ ഹക്കിമുദ്ദീൻ, ഐബിപിസി ഇസി അംഗങ്ങളായ  കൈസർ ടി ഷാക്കിർ,  സുരേഷ് കെ പി,  കുൽദീപ് ലാംബ,  അബ്ദുൾ റെദ അബ്ദുല്ല നാസർ അൽ ഹെർസ്,  അബ്ദുല്ല അബ്ദുൾ റെദ അൽ ഹെർസ്, ഡോ. ഇമാദ് മുസ്തഫ,. നാസർ അൽ യൂസഫ്, അബ്ദുല്ല സലാഹുദ്ദീൻ,. മാലെക് ഹക്കീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഗുണനിലവാരത്തിലും ഉപഭോക്തൃ സേവന തത്വങ്ങളിലും സ്ഥാപിതമായ അൽ- ഹക്കിമി സൂപ്പർമാർക്കറ്റ് 2007ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.