കുവൈറ്റിൽ ഓരോ മണിക്കൂറിലും 8 വാഹനാപകടങ്ങൾ നടക്കുന്നതായി റിപ്പോർട്ട്

0
24

കുവൈറ്റ് സിറ്റി:  ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുവൈറ്റിൽ ഓരോ മണിക്കൂറിലും എട്ട് വാഹനാപകടങ്ങൾ നടക്കുന്നതായി  റിപ്പോർട്ട്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അശ്രദ്ധയുമാണ് പ്രധാന കാരണം. 2023 ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഏകദേശം 29,000 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 135 പേരുടെജീവൻ അപഹരിച്ചു – ഓരോ മാസവും ശരാശരി 27 പേരാണ് അപകടത്തിൻ്റെ ഇരകൾ എന്നും രാജ്യത്ത് പ്രതിമാസം 5,800 വാഹനാപകടങ്ങൾ സംഭവിക്കുന്നതായും  റിപ്പോർട്ട് പറയുന്നു .