ഖുവൈസത്ത് പ്രദേശത്തെ മരക്കടകളിൽ തീപിടിത്തം

0
25

കുവൈറ്റ് സിറ്റി: ഖുവൈസത്ത് പ്രദേശത്തെ നിരവധി മരക്കടകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ തീപിടിത്തം ഉണ്ടായി. കുവൈറ്റ്അഞ്ച് അഗ്നിശമന സംഘങ്ങൾ സ്ഥലത്തെത്തി  തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മരം, എണ്ണകൾ, ഗ്യാസ് സിലിണ്ടറുകൾ, ബാറ്ററികൾ,  പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലായിരുന്നു തീപിടുത്തം.