കുവൈറ്റ് സിറ്റി: അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മറ്റൊരു അപകടത്തിൽപ്പെട്ട് മരിചു. സിറിയൻ സ്വദേശിയാണ് മരിച്ചത്. കുവെെറ്റിലെ അദൈലിയയിൽ വെച്ചാണ് ആദ്യം അപകടം നടന്നത്. ഇദ്ദേഹം നടന്നു പോകുന്നതിന് ഇടയിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റനിലയിൽ ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിന് ഇടയിൽ ആണ് മറ്റൊരു അപകടം സംഭവിച്ചത്. സാൽഹിയയിൽ വെച്ചാണ് അപകടം നടന്നത്. യമനി ഓടിച്ച വാഹനമാണ് രണ്ടാമത് അപകടം വരുത്തിയത്. അപകടത്തിൽ സിറിയൻ സ്വദേശി മരിച്ചു. പരിക്കേറ്റ കുവൈറ്റ് യമൻ സ്വദേശികളെ ആശുപത്രിയിൽ എത്തിച്ചു.
Home Middle East Kuwait അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കു പോകുന്നതിനിടെ മറ്റൊരപകടത്തിൽ മരിച്ചു