ആശുപത്രി ജീവനക്കാരുടെ വിരലടയാളം വ്യാജമായി ഉണ്ടാക്കിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു

0
24

കുവൈറ്റ് സിറ്റി: ഒരു ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ വിരലടയാള ഹാജർ വ്യാജമായി രേഖപ്പെടുത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ.  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം ആണ് ഈജിപ്റ്റ് സ്വദേശികൾ ആയ ഇവരെ അറെസ്റ്റ് ചെയ്തത്. ഇവർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു, ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പേരിൽ അവർ വിരലടയാളം വ്യാജമായി രേഖപ്പെടുത്തി എന്നാണ് കേസ്. ഈ സെക്യൂരിറ്റി ജീവനക്കാർ  വിരലടയാളം രേഖപ്പെടുത്തുന്നതിന് ജീവനക്കാരിൽ നിന്ന് പ്രതിമാസം 10 ദിനാറ് ഇടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി.   ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.