അറ്റകുറ്റപ്പണികൾക്കായി ടുണിസ് സ്ട്രീറ്റിന്റെ ഒരു ഭാഗം വാരാന്ത്യത്തിൽ അടച്ചിടുന്നു

കുവൈറ്റ് സിറ്റി: വാട്ടർ ലൈനുമായി ബന്ധപ്പെട്ട ജോലികൾക്കായി ഹവല്ലിയിലെ ടുണിസ് സ്ട്രീട്  വാരാന്ത്യത്തിൽ അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ജൂൺ 16 വെള്ളിയാഴ്ച പ്രവേശന കവാടം അടയ്ക്കും. ജൂലൈ17 ശനിയാഴ്ചയോടെ എക്സിറ്റ് ഏരിയ അടയ്ക്കുകയും ചെയ്യും. മൂന്നാം റിംഗ് റോഡിൽ നിന്നുള്ള അബ്ദുൾ ലത്തീഫ് അൽ-ഉത്മാൻ സ്ട്രീറ്റിന്റെ പ്രവേശന കവാടവും കെയ്‌റോ സ്ട്രീറ്റിലെ ഇബ്‌നു ഖൽദൂൻ സ്ട്രീറ്റിന്റെ എൻട്രിയും എക്സിറ്റു ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.