വിപണിയിൽ ചരക്ക് ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുന്ന നടപടികൾ ശക്തമാക്കി MoCI

0
23

കുവൈറ്റ് സിറ്റി: വിപണിയിലെ ചരക്ക് ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്ക് മേൽനോട്ടത്തിനും വില നിയന്ത്രണത്തിനുമുള്ള സാങ്കേതിക വിഭാഗം  അടുത്തിടെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു സഹകരണ സംഘത്തിൽ പരിശോധന നടത്തി. ചരക്കുകളുടെ ലഭ്യത പരിശോധിക്കുന്നതിനും അവയുടെ വില മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഓട്ടോമേറ്റഡ് പ്രൈസ് കൺട്രോൾ പ്രോഗ്രാം സിസ്റ്റത്തിലെ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിട്ടയിരുന്ന് ഇത്. ചരക്കുകൾക്ക് കൃത്രിമമായി വില വർധിപ്പിച്ചിട്ടില്ലെന്നും അവാ ഓട്ടോമേറ്റഡ് വിലനിർണ്ണയ വിവരങ്ങൾ പാലിച്ചിട്ടുണ്ടെന്നും  ഇൻസ്പെക്ടർമാർ പരിശോധനയിൽ സ്ഥിരീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.