പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ലേഡീസ് വിങ് ചെയർപേഴ്സൺ ശ്രീമതി സലീന റിയാസിന് സംഘടനാ ഭാരവാഹികൾ ചേർന്ന് ഊഷ്മളായ യാത്രയയപ്പ് നൽകി*
08-ജൂൺ-2023 നു മംഗഫ് കാലസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ മുഴുവൻ ഭാരവാഹികളും , എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
മലപ്പുറം ജില്ലാ അസോസിയേഷനുവേണ്ടി ഭാരവാഹികൾ മൊമെന്റോ നൽകി ആധാരവും നൽകി.
*”പതിവിലും വിപരീതമായി സംഘടന അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള , കലാസദൻ കലാകാരമാർ MAK നു വേണ്ടി അവതരിപ്പിച്ച സംഗീത സന്ധ്യയും തികച്ചും വ്യത്യസ്തമായ അനുഭൂതിയായിരുന്നു.”*
“ഒരു യാത്രപറച്ചിലിലെ ദുഖാർദ്രമായ നിമിഷത്തിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടന അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള , കലാസദൻ കലാകാരമാർ MAK നു വേണ്ടി അവതരിപ്പിച്ച സംഗീത സന്ധ്യയും കൊണ്ട് മികച്ച രീതിയിൽ ഒരു യാത്രയയപ്പ് സംഘടിപ്പിക്കാൻ സംഘടക സമിതിക്ക് സാധിച്ചു.”
അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ചു ആരംഭിച്ച ചടങ്ങിൽ MAK പ്രസിഡണ്ട് ശ്രീ അഡ്വ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായിരുന്നു.
MAK മുഖ്യ രക്ഷാധികാരി ശ്രീ ശറഫുദ്ധീൻ കണ്ണെത് , ഫൗണ്ടറും രക്ഷാധികാരിയുമായ ശ്രീ വാസുദേവൻ മമ്പാട് , രക്ഷാധികാരി അനസ് തയ്യിൽ , ഫൗണ്ടറും അഡ്വൈസറി ബോർഡ് അംഗവുമായ അഭിലാഷ് കളരിക്കൽ , അഡ്വൈസറി ബോർഡ് അംഗം സുനീർ കളിപ്പാടൻ , ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ് , ട്രഷറർ ഷൈല മാർട്ടിൻ , MAK ട്രഷറർ ഹാപ്പി അമൽ , ജോയിന്റ് സെക്രെട്ടറിമാരായ ഷാജഹാൻ പാലാറ , സലിം നിലമ്പൂർ , ജോയിന്റ് ട്രഷറർ ഇല്യാസ് പാഴൂർ എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ നേർന്നു
MAK സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായ ശ്രീ അനീഷ് കാരാട്ട് , പ്രോഗ്രാം കൺവീനർ ശ്രീ അജ്‌മൽ വേങ്ങര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പ്രസ്തുത യോഗത്തിനു MAK ട്രഷറർ ശ്രീ ഹാപ്പി അമൽ നന്ദി രേഖപ്പെടുത്തി.