ഒരാഴ്ചയ്ക്കിടെ 34,487 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി

0
20

കുവൈറ്റ് സിറ്റി: എമർജൻസി സർവീസസ് നൽകിയ 966 നിയമലംഘനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ആഴ്ച 34,487 നിയമലംഘനങ്ങളാണ്  രജിസ്റ്റർ ചെയ്തത്. ലൈസൻസില്ലാതെ  വാഹനങ്ങൾ ഓടിച്ചതിന് 51 പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. അവരുടെ കണക്കുകൾ പ്രകാരം ഇക്കാലയളവിൽ 1299 വാഹനാപകടങ്ങൾ ഉണ്ടായി.മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് വാഹനം ഓടിച്ച 22 പേരെ കസ്റ്റഡിയിലെടുത്തു. കേസുകളിൽ പിടികിട്ടാ പുള്ളികളായ 315 പേരെ പിടികൂടി അതോറിറ്റിക്ക് റഫർ ചെയ്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 61 ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ 97 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു, അവയിൽ ചിലത്  ഡെലിവറി തൊഴിലാളികളുടേതാണ്.