കേരള സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരം പ്രവീൺ കുമാറിന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി.

0
17

കുവൈറ്റ് സിറ്റി: സ്പീഡ് സ്പോർട്സ് അക്കാദമി ഫുട്ബാൾ ടീം കോച്ചും, പ്രശസ്ത ഫുട്ബാൾ താരവുമായ പ്രവീൺ കുമാറിന് കുവൈറ്റ് എയർപോർട്ടിൽ സ്പീഡ് അക്കാദമി പ്രവർത്തകരും, ഫുട്ബോൾ ആരാധകരും ചേർന്ന് സ്വീകരണം നൽകി.

സ്പീഡ്അക്കാദമി മാനേജർ നന്ദു എസ് ബാബു, അക്കാദമി ഹെഡ് കോച്ച് സുമേഷ് തൃക്കരിപ്പൂർ, ഹൈത്തം ഷാനവാസ്, അമിർ അബ്ദുൾ റഹ്മാൻ, റിഷൻ, ഷനോജ്, റഷീദ്, അബ്ദുല്ല, ജാസിർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി ആയ പ്രവീൺ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി ബാംഗ്ലൂർ എച്ച് എ എൽ ടീമിനു വേണ്ടി ഫെഡറേഷൻ കപ്പ് ഐ ലീഗ് തുടങ്ങിയ ടൂർണമെൻ്റിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്.