കുവൈത്ത് സിറ്റി: ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥർ ലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ പിടികൂടി. ഇവരിൽ നിന്നായി 40 കിലോഗ്രാം ഹാഷിഷ്, 150,000 ക്യാപ്റ്റഗൺ ഗുളികകൾ, തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.