കുവൈറ്റ് സിറിയക്ക് 1.9 ബില്യൺ ഡോളർ സഹായം നൽകി

0
21

കുവൈറ്റ് സിറ്റി: സിറിയൻ ജനതയെ പിന്തുണയായി  കുവൈത്ത് 1.9 ബില്യൺ യുഎസ് ഡോളർ സംഭാവന നൽകിയതായി അന്താരാഷ്ട്ര സംഘടനകൾക്കായുള്ള  അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജറല്ല പറഞ്ഞു. സിറിയയുടെയും  ഭാവിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള ഏഴാം ബ്രസൽസ് കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ,   സിറിയയിലെയും തുർക്കിയിലെയും വിനാശകരമായ ഭൂകമ്പങ്ങളെത്തുടർന്ന് യുഎൻ നടത്തിയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാജ്യം 100 മില്യൺ ഡോളർ സംഭാവന നൽകിയതായും അദ്ദേഹം പറഞ്ഞു.