കോഴിക്കോട് – ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി വീണ്ടും സൂപ്പർ സ്റ്റാർ നന്ദമൂരി താരക രാമറാവു ജൂനിയറിനെ നിയമിച്ചു. അദ്ദേഹം നേരത്തെ ബ്രാൻഡ് അംബാസഡർ പദവി വഹിച്ചിരുന്നു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് 11 രാജ്യങ്ങളിലായി 320-ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ വരാനിരിക്കുന്ന ഉപഭോക്തൃ ക്യാമ്പയിനുകൾ എൻ ടി ആർ ജൂനിയർ ആയിരിക്കും ജനങ്ങൾക്ക് മുന്നിലെത്തിക്കുക.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ഒരിക്കൽ കൂടി സഹകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് എൻ ടി ആർ ജൂനിയർ പറഞ്ഞു.ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡ് എന്നതിലുപരി, ഇന്ത്യയിലെ വൈവിധ്യമാർന്ന ജ്വല്ലറി ഡിസൈനുകളും ഇന്ത്യൻ ആഭരണ കലയും സംസ്കാരവും ആഗോള തലത്തിൽ എത്തിക്കുന്നതിന് മലബാർ ആന്റ് ഡയമണ്ട്സിന് കഴിയുന്നുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പായ വാഗ്ദാനങ്ങളിലൂടെയും ഇ എസ് ജി (ESG) അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെയും ജ്വല്ലറി വിൽപ്പന മേഖലയിൽ മേധാവിത്വം സ്ഥാപിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് വേണ്ടി തന്നെയാണ് മലബാർ ഗ്രൂപ്പും നിലകൊള്ളുന്നത്. എൻ ടി ആർ ജൂനിയർ പറഞ്ഞു.
വീണ്ടും ബ്രാൻഡ് അംബാസഡറായിക്കൊണ്ടുള്ള എൻ ടി ആർ ജൂനിയറിന്റെ രംഗപ്രവേശം മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 30-ാം വാർഷികത്തെ കൂടുതൽ തിളക്കമുള്ളതാക്കും. മലബാർ ഗ്രൂപ്പിന്റെ ഉപഭോക്തൃ അടിത്തറ കൂടുതൽ വിപുലീകരിക്കുന്നതിനും, ഇന്ത്യയിലും ലോകമെമ്പാടും ശക്തമായ ഉപഭോക്തൃ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് എൻ ടി ആർ ജൂനിയറിനെ ബ്രാൻഡ് അംബാസഡറായി നിയോഗിക്കപ്പെട്ടത്.
എൻ ടി ആർ ജൂനിയർ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. എൻ ടി ആർ ജൂനിയർ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പരക്കെ ആരാധിക്കപ്പെടുന്ന സിനിമാ താരങ്ങളിൽ ഒരാളായി ഉയർന്നു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ അഭിനയമികവിന് അടിവരയിടുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വ്യക്തിത്വം ഞങ്ങളുടെ ബാൻഡ് മൂല്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കും. എൻ ടി ആർ ജൂനിയറുമായി ഞങ്ങൾക്ക് ഇതിനു മുൻപും ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു. അതിന്റെ പുനരുജ്ജീവനം കൂടിയാണ് ബ്രാൻഡ് അംബാസഡറായുള്ള നിയമനം. ഇത് ആഗോളതലത്തിൽ ബാൻഡിന്റെ സ്വീകാര്യത വർധിപ്പിക്കാൻ സഹായിക്കും. ലോകത്തിലെ ഒന്നാമത്തെ ജ്വല്ലറിയായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ഈ ബന്ധം സഹയകമാകും. ഈ വർഷം ഞങ്ങളുടെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ലോകോത്തര ഷോപ്പിംഗ് അനുഭവത്തോടൊപ്പം തന്നെ സുതാര്യത, ആഭരണ വൈവിധ്യം, കരകൗശല നൈപുണ്യം എന്നിവയിൽ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പുനൽകാൻഞങ്ങൾക്ക് കഴിയുന്നുണ്ട്. എം.പി.അഹമ്മദ് പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഇന്ത്യ, യു.കെ, എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂർ, യു എസ്, എന്നിവിടങ്ങളിൽ വിപുലമായ റീട്ടെയിൽ ശൃംഖലയുണ്ട്. യൂറോപ്പിലെയും, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുർക്കി, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെയും പുതിയ വിപണികളിലേക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കടക്കാൻ ഗ്രൂപ്പിന് പദ്ധതിയുണ്ട്.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് മലബാർ പ്രോമിസ്’ എന്ന പേരിൽ ഉപഭോക്താക്കൾക്കായി ഉറപ്പായ സേവനങ്ങൾ നൽകുന്നുണ്ട്. ഗുണനിലവാരം, സുതാര്യത. മികച്ച വിൽപ്പനാനന്തര സേവനങ്ങൾ തുടങ്ങിയവ ഇതിലൂടെ ഉപഭോക്താക്കൾക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉപഭോക്താക്കളുടെ അഭിരുചിക്കും താൽപര്യങ്ങൾക്കും അനുസൃതമായി സ്വർണ്ണം, വജ്രം, വിലയേറിയ രത്നങ്ങൾ എന്നിവയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമായ ഡിസൈനുകളിൽ 12-ലധികം സവിശേഷമായ ഉപബാൻഡുകൾ അവതരിപ്പിക്കുന്നുണ്ട്.