കുവൈത്തിൽ യുവാക്കൾ സ്ഥിരമായി ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ സ്ഥാപിക്കും

0
15

കുവൈത്ത് സിറ്റി : സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം യുവാക്കള്‍ സ്ഥിരമായി ഒത്തുചേരുന്ന പ്രദേശങ്ങളിലും  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലും സ്ഥിരം സെക്യൂരിറ്റി ചെക്ക് പോയിന്റുകളും സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി പ്രാദേശിക പത്രം  റിപ്പോർട്ട് ചെയ്തു. മറ്റ് പരിശോധനാ ക്യാമ്പയിനുകള്‍ക്ക് കൂടി സഹായകമാവുന്ന തരത്തിലായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജലീബ് അല്‍ ശുയൂഖിലും മഹ്‍ബുലയിലും സ്ഥരമായ സെക്യൂരിറ്റി പോയിന്റുകള്‍ സ്ഥാപിക്കും. വൈകീട്ട് ആറ് മണി മുതല്‍ അര്‍ദ്ധരാത്രി വരെ ഈ പ്രദേശങ്ങളിൽ പരിശോധനകളുണ്ടാവും. ഇത്സംബന്ധിച്ച് വിവിധ മേഖലകളിലെ സെക്യൂരിറ്റി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇത് പ്രകാരമായിരിക്കും സെക്യൂരിറ്റി ചെക് പോയിന്റുകള്‍ സ്ഥാപിക്കുകയെന്നുമാണ് റിപ്പോര്‍ട്ട്.