ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റികളിൽ 74 ശതമാനവും യുവജനങ്ങൾ

0
32

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ റിപ്പോർട്ട് പ്രകാരം കുവൈറ്റ് ജനസംഖ്യയിൽ യുവജനങ്ങൾ ആണ് ഭൂരിഭാഗവും . 19 വയസ്സിന് താഴെയുള്ള ഏകദേശം 651,000 കുവൈറ്റ് പുരുഷന്മാരും സ്ത്രീകളും 20 നും 39 നും ഇടയിൽ പ്രായമുള്ള 4738000 കുവൈറ്റികളും ഉണ്ടെന്നും കണക്കാക്കപ്പെടുന്നു, അതേസമയം  കുവൈറ്റ് ജനസംഖ്യയുടെ 74% ഈ  പ്രായ വിഭാഗങ്ങളിൽ പെട്ടവരാണ് . സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള എണ്ണ വ്യത്യാസം കുറവാണ്.

കുവൈറ്റിൽ ആകെ 4,793,568 വ്യക്തികളുണ്ട്, ഇതിൽ 1,517,076 കുവൈറ്റികൾ, ( 32%), കൂടാതെ 3,276,492 വിദേശികളുമാണ്(  68%.) ഉള്ളത്.