കുവെെറ്റിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി, ശരീരം 20 കഷണങ്ങളാക്കി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ചു

0
27

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കുവെെറ്റ് പൗരൻ അറസ്റ്റിൽ. ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വെട്ടി മുറിച്ചാണ് ഇദ്ദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള ചവറ്റുകുട്ടകളില്‍ ആണ് ഉപേക്ഷിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തും വലിയ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും മൃതദേഹത്തിന്റെ ഒരു ഭാഗം പോലും കണ്ടെത്താൻ സാധിച്ചില്ല.

യുവതിയുടെ സഹോ​ദരിയാണ് പോലീസിൽ പരാതിയുമായി എത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ സഹോദരി എവിടെയാണെന്ന് ഒരു അറിവും ഇല്ല. നേരത്തെ വിവാഹിതയായിരുന്നു. പിന്നീട് ഇവർ വിവാഹ മേചനം തേടി ഒറ്റക്ക് താമസിക്കുകയായിരുന്നു. രണ്ട് മക്കളുടെ വിവാഹം നടന്നപ്പോള്‍ സഹോദരി എത്തിയില്ല. അപ്പോഴാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം യുവതി രഹസ്യമായി ഒരു കുവെെറ്റി പൗരനെ വിവാഹം കഴിച്ചിരുന്നു. ഇത് തനിക്കെല്ലാതെ മറ്റാർക്കും അറിയില്ലെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രണ്ടാം ഭര്‍ത്താവിനെ പരാതി ലഭിച്ചതിന്റെ അടിസ്ഥനത്തിൽ പോലീസ് ചോദ്യം ചെയ്തു. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് തന്റെ അടുത്ത് നിന്നും പോയതാണെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മറുപടിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാണാതായ യുവതിയെ ഇയാള്‍ ഒക്ടോബറിന് ശേഷം വിളിച്ചിട്ടില്ലെന്ന് മനസിയാലി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ആണ് കൊലപാതകം ഇയാൾ സമ്മതിച്ചത്