കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രധാന മന്ത്രി ഷൈഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് ഉച്ചയോടെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർണായക പ്രഖ്യാപനങ്ങൾ നടത്തി. അഴിമതിക്ക് എതിരായി ശക്തമായ പോരാട്ടം തുടരുവാനും ബാഹ്യ സമ്മർദ്ധങ്ങൾക്ക് വഴങ്ങാതെ പോരാടണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആഹ്വാനം ചെയ്തു.
ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മന്ത്രിമാർക്ക് തന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഇടനിലക്കാരെ അകറ്റിനിർത്തുകയും പൂർണ്ണമായും ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം മുതലായ മേഖലകളിലുള്ള വികസന പദ്ധതികളുടെ പുരോഗതിയിൽ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു