കുവൈറ്റ് സിറ്റി: അച്ചടക്ക നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത സൈനിക ഉദ്യോഗസ്ഥരെ നാഷണൽ ഗാർഡിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ-റിഫായി മോചിപ്പിച്ചു. ഈദ് അൽ അദ്ഹ പ്രമാണിച്ചാണ് മോചനം , നാഷണൽ ഗാർഡിന്റെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ-അലി അൽ-സബാഹ്, ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.