ത്യാഗ സ്മരണയിൽ ഗൾഫിൽ ബലി പെരുന്നാൾ

0
30

പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍  ആഘോഷിക്കുന്നത് . ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.

പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിത്.  പലയിടങ്ങളിലും  മലയാളം ഈദ് ഗാഹുകളും ഉണ്ടായിരുന്നു. ഹജ് തീർഥാടകർ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.  പിന്നെ  ബലികർമവും തലമുണ്ഡനവും പൂർത്തിയാക്കി ഇഹ്റാം വസ്ത്രം മാറി പെരുന്നാളിന്റെ ഭാഗമാകുക.പള്ളികളും ഈദ്ഗാഹുകളും പ്രഭാതനമസ്കാരം തൊട്ടുതന്നെ തക്ബീർ മുഖരിദമായിരുന്നു.