കുവൈത്തിൽ മുട്ട കയറ്റുമതി നിരോധിച്ചു

0
31

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ 2023 മെയ് 31 വരെ  മുട്ടകളുടെ കയറ്റുമതി നിരോധിച്ചു. കള്ളക്കടത്ത് നടത്താൻ ശ്രമിക്കുന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടുകയാണെങ്കിൽ, പിടികൂടി 15 ദിവസത്തിന് ശേഷവും നിയമലംഘകനോ അയാളുടെ പ്രതിനിധിയോ ചുമത്തിയ പിഴ അടക്കുന്നതിൽ പരാജയപ്പെട്ടാൽ പിടികൂടിയ സാധനങ്ങളുടെ മൂല്യത്തിന്റെ 50 ശതമാനം ക്ലിയറൻസോടെ പിഴ ചുമത്തി കള്ളക്കടത്ത് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യാനും കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.