കുവൈത്ത് സിറ്റി കുവൈത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് നടത്തിയ പരിശോധനയില്‍ ഫർവാനിയ, ഖൈത്താന്‍, ജലീബ് മേഖലകളിലായി 400 ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുകയും 40 മെറ്റല്‍ പ്ലേറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
ഖൈത്താനില്‍ 170 നിയമ ലംഘനങ്ങളും ഫർവാനിയയില്‍ 100ഉം അലീബില്‍ 130 നിയമ ലംഘനങ്ങളുമാണ് പിടികൂടിയത്. റോഡുകളില്‍ വാഹനങ്ങള്‍ക്കും ഫുട്ട്പാത്തുകളില്‍ കാല്‍നടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മെറ്റല്‍ പ്ലൈറ്റുകളാണ് നീക്കം ചെയ്തത്. ഏവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ സഹായങ്ങള്‍ക്ക് 112 എന്ന നമ്പറിലോ 99324092 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.