2022ൽ കുവൈറ്റിൽ 13,000 വിവാഹമോചന കേസുകൾ ഫയൽ ചെയ്തു

കുവൈറ്റ് സിറ്റി: നീതിന്യായ മന്ത്രാലയത്തിലെ ഫാമിലി കൗൺസിലിംഗ് ഡിപ്പാർട്ട്‌മെന്റിന് 2022-ൽ ആകെ 13,814 കേസുകൾ ആണ് ലഭിച്ചത്.  അതിൽ  597 എണ്ണത്തിൽ വിവാഹമോചനം നടന്നു.  നീതിന്യായ മന്ത്രാലയത്തിന്റെ വാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം റിവോകബിൾ ഡിവോഴ്‌സ് 4,131 ആണ്. പങ്കാളികൾ  തമ്മിലുള്ള അനുരഞ്ജനത്തിൽ അവസാനിച്ച കേസുകളുടെ എണ്ണം 1,305 ആയി.