കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ 66,000-ത്തിലധികം ജീവനക്കാർ

0
13

കുവൈറ്റ് സിറ്റി: ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിങ് സ്റ്റാഫ്, അഡ്മിനിസ്ട്രഷൻ തുടങ്ങി എല്ലാ തസ്തികകളിലും  ഉൾപ്പെടെ 66,202 ജീവനക്കാരാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഉള്ളതെന്ന് മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 12,020  അഡ്മിനിസ്ട്രേറ്റർമാർ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം 10,326 ആയി.ആശുപത്രികളും വിവിധ ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ ആണിത്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരുടെ എണ്ണം 2,549ലും  ഫാർമസിസ്റ്റുകളുടെ എണ്ണം 2,160 ആയി