കുവൈത്ത്-സൗദി അതിവേഗ റെയിൽ പദ്ധതി, നടപടി ക്രമങ്ങൾ അവസാനഘട്ടത്തിൽ

0
12

കുവൈത്തി സിറ്റി: കുവൈത്ത്- സൗദി റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ. ഇതുമായി ബന്ധപ്പെട്ട് ധന, വൈദ്യുതി, ജലം, പ്രതിരോധ മന്ത്രാലയങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി  തൊഴിൽ മന്ത്രാലയം യോഗം ചേർന്നിരുന്നൂ. പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്.  പദ്ധതിയുടെ  പഠനം പൂർത്തിയാക്കിയ ശേഷം ഇരു രാജ്യങ്ങളും സംയുക്ത കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.