40 അഡ്മിനിസ്‌ട്രേറ്റർമാർക്ക് നിർബന്ധിത വിരമിക്കൽ നൽകി വിദ്യാഭ്യാസ മന്ത്രാലയം

0
26

കുവൈത്ത് സിറ്റി:  വിദ്യാഭ്യാസ മന്ത്രാലയം 40 അഡ്മിനിസ്ട്രേറ്റർമാർക്ക് 2022 ഡിസംബർ 31-ന് വിരമിക്കണമെന്ന് നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.സൂപ്പർവൈസറി തസ്തികയിലുള്ളവരുടെ വിരമിക്കൽ സംബന്ധിച്ച മന്ത്രിമാരുടെ കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണിത്

34 വർഷം സൂപ്പർവൈസറി തസ്തികകളിൽ ജോലി ചെയ്തവരും കഴിഞ്ഞ സാമ്പത്തിക വർഷം അംഗീകരിച്ച നിർബന്ധിത വിരമിക്കൽ തീരുമാനത്തിന്റെ ഭാഗമായവർക്കുമാണ് നിർബന്ധിത റിട്ടയർമെൻറ്. 388 ജീവനക്കാരാണ് പ്രസ്തുത തീരുമാനത്തിന്റെ പരിധിയിൽ വരുന്നത്,