കുവൈറ്റ് സിറ്റി : കുവൈറ്റ് മൂല്യവർധിത നികുതിക്ക് (വാറ്റ്) പകരം എക്സൈസ് നികുതി ബാധകമാക്കിയേക്കാം എന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.നികുതി 10 മുതൽ 25 ശതമാനം വരെയാകാം.
ജനകീയ തലത്തിലും പാർലമെന്ററി തലത്തിലും വാറ്റ് വ്യാപകമായി നിരസിക്കപ്പെട്ട സാഹചര്യത്തിൽ അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് ഇത് ഒഴിവാക്കിയതായാണ് റിപ്പോർട്ട് പറയുന്നത്.
പുകയില അനുബന്ധ ഉത്പന്നങ്ങൾ മധുര പാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ തുടങ്ങിയ ആഡംബര വസ്തുക്കൾ, ആഡംബര കാറുകൾ, നൗകകൾ എന്നിവയ്ക്ക് എക്സൈസ് നികുതി ചുമത്താനാണ് നീക്കം.
നിർദ്ദിഷ്ട എക്സൈസ് നികുതിയിലൂടെ പ്രതിവർഷം 500 ദശലക്ഷം ദിനാർ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്, ഇത് താഴ്ന്ന, ഇടത്തരം വരുമാനക്കാരെ ബാധിക്കില്ല എന്നാണ് അവകാശ്പ്പെടന്നത്.