കുവൈറ്റ് സിറ്റി: വ്യാജ സന്ദേശങ്ങളോ അജ്ഞാത വെബ്‌സൈറ്റുകളോ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) . ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ നൽകണം എന്നാവശ്യപ്പെട്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങള വ്യാപകമാകുന്നതായി മന്ത്രാലയതിന്റെ പബ്ലിക് റിലേഷൻസ് വകുപ്പു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു, ട്രാഫിക് പിഴയുണ്ടെങ്കിൽ ‘സർക്കാർ സേവന ആപ്പായ സഹൽ’ വഴി നൽകണമെന്നും പ്രസ്താവനയിൽ പറയുന്നു.