കുവൈറ്റിൽ സർക്കാർ മേഖലകളിൽ പ്രവാസി നിയമനത്തിന് പുതിയ നയം

0
7

കുവൈറ്റ് സിറ്റി: സർക്കാർ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി പുതിയ നയം ഉടൻ നടപ്പിലാക്കും എന്ന് പാർലമെന്ററി ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി അറിയിച്ചു. ഭേദഗതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും കമ്പനികളിലുംഉൾപ്പെടെ കുവൈറ്റികളല്ലാത്ത വരുടെ നിയമനം സംബന്ധിച്ച് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണം എന്നാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഈ നിയമന തീരുമാനങ്ങൾക്കെതിരായ പരാതികൾക്കോ ​​അപ്പീലിനോ ഉള്ള സമയ പരിധി പ്രസിദ്ധീകരണ തീയതി മുതൽ 60 ദിവസത്തേക്ക് ആയിരിക്കും എന്നും റിപ്പോർട്ടിൽ ഉണ്ട്.

നിയമനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുന്നതിനുമായി ഔദ്യോഗിക ഗസറ്റിലും ഔദ്യോഗിക മാധ്യമങ്ങളിലും നിർധിഷ്ട തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിച്ച ശേഷം മാത്രമേ കുവൈറ്റികളല്ലാത്തവരെ നിയമിക്കാൻ കഴിയൂ എന്ന് ഭേദഗതികൾ ഊന്നിപ്പറയുന്നു. സമാനമായ സ്പെഷ്യലൈസേഷനിൽ അർഹരായ കുവൈറ്റികളുണ്ടെങ്കിൽ, പ്രവാസിയുടെ നിയമനം അവസാനിപ്പിക്കുകയും അസാധുവായി കണക്കാക്കുകയും ചെയ്യും.