സമഗ്ര ആരോഗ്യ കാർഡുമായി സാൽമിയ ക്ലിനിക്ക്

0
17

കുവൈറ്റ് സിറ്റി: സമഗ്ര ആരോഗ്യ കാർഡുമായി കുവൈറ്റിലെ പ്രമുഖ അതുരാലയമായ സാൽമിയ ക്ലിനിക്ക് കുവൈറ്റ്.  ജൂലൈ 30 ന് സമഗ്ര ആരോഗ്യ കാർഡ് അവതരിപ്പിച്ചു.

സാൽമിയ ക്ലിനിക്കിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ  അബ്ദുൾ റസാഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ലത്തീഫ അൽ ദുവൈസൻ മെഡിക്കൽ ഡയറക്ടർ  മുഖ്യാതിഥിയും റിസോഴ്സ് പേഴ്സണുമായ ഡോ. ശരത് ചന്ദ്രൻ,( അൽ ഹിലാൽ ഹോസ്പിറ്റൽസ് ആൻഡ് പോളിക്ലിനിക് സിഇഒ, ബഹ്റൈൻ)  എന്നിവർ പങ്കെടുത്തു.

ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാൽമിയ ക്ലിനിക്കിന്റെ ഇടപെടലുകളിൽ സുപ്രധാന നാഴികക്കല്ലാണ് സമഗ്ര ആരോഗ്യ കാര്ഡ്.   രോഗികൾക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് സമഗ്ര ആരോഗ്യ കാർഡ് അവതരിപ്പിക്കുന്നത് എന്ന്  അബ്ദുൾ റസാഖ് പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ. ലത്തീഫ അൽ-ദുവൈസൻ കാർഡിന്റെ ഗുണങ്ങളെയും സവിശേഷതകളെയും കുറിച്ച്  പരിപാടിയിൽ സമഗ്ര അവലോകനം നൽകി.

സമഗ്രമായ ഹെൽത്ത് കാർഡ് കവറേജ്:
– GP ഡോക്ടറുടെ കൺസൾട്ടേഷനിൽ 20% കിഴിവ്
– ലാബ് ടെസ്റ്റിന് 20% കിഴിവ്
–   ഡെന്റൽ & ഡെർമറ്റോളജി 20% കിഴിവ്
– കുത്തിവയ്പ്പുകൾക്ക് 10% കിഴിവ്
– OB/GYN, യൂറോളജി കൺസൾട്ടേഷൻ എന്നിവയിൽ 10% കിഴിവ്
– ജവഹറത്ത് അൽ സാൽമിയ ഫാർമസിയിൽ 5% കിഴിവ്

(കൂടുതൽ വിവരങ്ങൾക്ക് 25727004/25728004, 60689323 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.)

സാൽമിയ ക്ലിനിക്കിന്റെ പ്രധാന കേന്ദ്രത്തിൽ നടന്ന ലോഞ്ച് ചടങ്ങ്   പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ), സന ഖൽഫെ (മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), ഷെറിൻ (മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്) എന്നിവർ  ഏകോപിപ്പിച്ചു.