കുവൈറ്റിലെ സ്വകാര്യ, വിദേശ സ്കൂളുകൾ ഓഗസ്റ്റ് 27ന് തുറക്കും

0
28

കുവൈറ്റ് സിറ്റി:  ഇന്ത്യന്, പാക്കിസ്ഥാനി, ഫിലിപ്പിനോ സ്കൂളുകൾ 2023/2024 അധ്യയന വർഷത്തിലേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഓഗസ്റ്റ് 27 ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഈ സ്കൂളുകളിലെ അടിമിനിസ്ട്രട്ടിവ്  പ്രവർത്തനങ്ങൾ ഓഗസ്റ്റ് 23-ന് ഔദ്യോഗികമായി പുനരാരംഭിക്കുമെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

വേനലവധിക്കാലത്ത്, സ്കൂളുകളിലെ സൗകര്യങ്ങൾ പരിപാലിക്കുക, അധിക ക്ലാസ് മുറികൾ സ്ഥാപിക്കുക,  പെയിന്റിംഗ്, നവീകരണ ജോലികൾ എന്നിവ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പ് ജോലികളും  പൂർത്തിയാക്കിയിരുന്നു. ഈ സ്കൂളുകൾ നേരിടുന്ന ഒരേയൊരു പ്രശ്നം ഫാമിലി വിസ വിതരണം താൽക്കാലികമായി നിർത്തിവച്ചതാണ് എന്നും പത്ര റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ഇന്ത്യൻ സ്‌കൂളുകളിലായി 9,000 കുട്ടികൾ  മാത്രമാണുള്ളത്, വലിയ സ്‌കൂൾ കെട്ടിടങ്ങളിൽ മൂന്ന് വിദ്യാഭ്യാസ ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്ന ഇത് വളരെ കുറവാണ്.