സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒരുങ്ങി കുവൈറ്റിലെ ഇന്ത്യൻ എംബസി

0
22

കുവൈറ്റ് സിറ്റി :  77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുത്ത് കുവൈറ്റിലെ ഇന്ത്യൻ എംബസി അബാസഡർ ഡോ ആദർശ് സ്വൈക രാവിലെ 7.30ന് ദേശീയ പതാക ഉയർത്തും. ചൊവ്വാഴ്ച രാവിലെ എംബസി പരിസരത്ത് നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാൻ കുവൈറ്റിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും  ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി.

ആഗസ്റ്റ് 14 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ  “വിഭജന ഭയാനക ഓർമ്മ ദിനം” ആചരിച്ചു,  ഫോട്ടോ, ഡിജിറ്റൽ പ്രദർശനം ഇതിനോട്  അനുബന്ധിച്ച് നടന്നു.