കുവൈത്തും ഇന്ത്യയും തമ്മിൽ മികച്ച വാണിജ്യ പങ്കാളിത്തമെന്ന്, കുവൈത്ത് ചേമ്പർ ഓഫ് കോമേഴ്സംഗം

0
46

കുവൈത്ത് സിറ്റി’:  കുവൈറ്റിന്റെ നാലാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്ന് കുവൈറ്റിലെ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് അംഗം തലാൽ അൽ ഖറാഫി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായ സാമ്പത്തിക, വ്യാപാര ബന്ധങ്ങളുണ്ടെന്നും ചേംബർ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിൽ തലാൽ അൽ ഖറാഫി പറഞ്ഞു. കഴിഞ്ഞ വർഷം 2.362 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര വിനിമയങ്ങളാണ് ഒരു രാജ്യങ്ങളും തമ്മിൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഡൽഹിയുമായുള്ള ബിസിനസ് ബന്ധങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിന് തങ്ങളുടെ റിസോഴ്സസ് വിനിയോഗിക്കുന്നതിലും  തൽപരരാണെന്ന് അൽ-ഖറാഫി  സ്ഥിരീകരിച്ചു.