തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു . അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ട്രാസ്ക്ക് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത എന്നും ജാതി മത ഭാഷ വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ കാണാമെങ്കിലും നാം എല്ലാവരും ഒന്നാണ് എന്നു അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം ആശംസിച്ച യോഗത്തിൽ ജോയ് ആലുക്കാസ് ജ്വല്ലറി പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, മീഡിയ കൺവീനർ വിനീത് വിൽസൺ, സോഷ്യൽ വെൽഫയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, വനിതാവേദി സെക്രട്ടറി പ്രീന സുദർശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഫർവാനിയ ഏരിയ കൺവീനർ പി ഡി ശശിക്കും സാൽമിയ ഏരിയ അംഗമായ മുകേഷിനും ഫാമിലിക്കും യാത്രയയപ്പും മൊമെന്റോയും കൈമാറി.
അംഗങ്ങൾക്കായി ഫാൻസി ഡ്രസ്സ്, ക്വിസ്, ദേശഭക്തിഗാനം എന്നി മത്സരങ്ങളും സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരത്തിൽ സാൽമിയ ഏരിയ ഒന്നാം സ്ഥാനവും, ഫർവാനിയ ഏരിയ രണ്ടാം സ്ഥാനവും, അബ്ബാസിയ എ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനം ഭാരവാഹികൾ നടത്തി. ട്രഷറർ ജാക്സൺ ജോസ് എല്ലാവർക്കും നന്ദി പറഞ്ഞു