സംഘടിത കൊള്ളയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കുവൈത്തിലെ മത്സ്യത്തൊഴിലാളികൾ

0
21

കുവൈറ്റ് സിറ്റി: രാജ്യത്തിൻറെ സമുദ്രപരിധിക്ക് അകത്തു വച്ചു  കുവൈറ്റ് മത്സ്യബന്ധന കപ്പലുകൾ  കടൽക്കൊള്ളയ്ക്കു ഇരയാകുന്ന  സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കുവൈറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ഈ ആവശ്യം ഉയർത്തി ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകി. സമീപകാലത്തായി മൂന്ന് കുവൈറ്റ് മത്സ്യബന്ധന ട്രോളറുകൾ കൊള്ളയടിച്ചതായി ഫെഡറേഷൻ വെളിപ്പെടുത്തി.

കുവൈറ്റ് മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തി മീൻപിടിത്തം നിർത്താൻ നിർബന്ധിതരാക്കാനുള്ള സംഘടിത ശ്രമമായാണ് കൊള്ളഎന്ന് അവർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ പരിഗണിച്ച് ഉന്നതാധികാരികൾ  അവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഫെഡറേഷൻ കത്തിൽ പറഞ്ഞിരിക്കുന്നത്.