കുവൈറ്റ് സിറ്റി: അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ ഹോം ഡെലിവറി തൊഴിലാളികളെ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവറലെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെയും ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 37 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരെ അവശ്യ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.