വാരാന്ത്യത്തിൽ കുവൈത്തിൽ ഹ്യൂമിഡിറ്റി കൂടും

0
11

കുവൈറ്റ് സിറ്റി; വാരാന്ത്യത്തിൽ രാജ്യത്ത ഉയർന്ന ആർദ്രത അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ എസ്സ റമദാൻ പ്രവചിച്ചു. 70 മുതൽ 80 ശതമാനം വരെ എത്താനാണ് സാധ്യത. താപനില  50 ഡിഗ്രി സെൽഷ്യസിൽ കൂടില്ലെങ്കിലും ,  യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ഉയർന്ന താപനില ആളുകൾക്ക് അനുഭവപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ-തെക്കൻ കാറ്റ് തുടരുമെന്നും  എസ്സ റമദാൻ അറിയിച്ചു. ഉയർന്ന ഹ്യൂമിഡിറ്റി ജനങ്ങളിൽ ക്ഷീണം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.  വേനൽക്കാലം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി