താമസ,തൊഴിൽ നിയമങ്ങൾ ലംഘിച്ച 111 പ്രവാസികൾ അറസ്റ്റിൽ

0
32

കുവൈറ്റ് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 111 പ്രവാസികളെ പിടികൂടി. ഫർവാനിയ, ഖൈത്താൻ, ജലീബ് അൽ-ഷുയൂഖ്, ബ്രൈഹ് സേലം, ഷുവൈഖ് ഇൻഡസ്‌ട്രിയൽ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പരിശോധനകൾ നടന്നത്.  പിടിയിലായവരെ ആവശ്യമായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക്  കൈമാറി.