കുവൈറ്റ് സിറ്റി: വനിതാ അഭയ കേന്ദ്രത്തിന്റെ മാതൃകയിൽ കുവൈത്തിൽ പ്രവാസി പുരുഷന്മാർക്കുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അഭയ കേന്ദ്രം ആരംഭിക്കുന്നു.
തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പ്രവാസികൾക്കായാണ് ഇതെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു.ലോക മാനുഷിക ദിനത്തോടനുബന്ധിച്ചാണ് പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സ്‌പോണ്‍സര്‍മാരെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന പ്രവാസി സ്ത്രീകള്‍ക്ക് നിലവില്‍ നല്‍കുന്ന അഭയകേന്ദ്രത്തിന് സമാനമായിരിക്കും ഈ പുതിയ അഭയകേന്ദ്രം. കുവൈറ്റിലെ വനിതാ അഭയകേന്ദ്രം താമസക്കാര്‍ക്ക് മാനസികവും സാമൂഹികവും നിയമപരവും ആരോഗ്യപരവുമായ സേവനങ്ങള്‍ നല്‍കിവരുനന്നുണ്ട്
തൊഴിലുടമക്കെതിരെ കേസ് നല്‍കുന്ന ഘട്ടങ്ങളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് താമസകേന്ദ്രം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള താമസസ്ഥലത്ത് ഈ സമയത്ത് കഴിയാന്‍ സാധിച്ചെന്നു വരില്ല. പല കമ്പനികളും ഇവിടെ നിന്ന് പുറത്താക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. മറ്റൊരിടത്ത് ജോലി ലഭിക്കുകയോ പ്രവാസി സുഹൃത്തുക്കളും മറ്റും സഹായിക്കാനില്ലാതെ വരികയോ ചെയ്യുന്ന ഘട്ടത്തില്‍ വലിയ അനുഗ്രഹമാണ് അഭയകേന്ദ്രങ്ങള്‍
Home Middle East Kuwait ലോക മാനുഷിക ദിനത്തില്‍ കുവൈത്തിൽ പ്രവാസികൾക്കായുള്ള അഭയകേന്ദ്രത്തിന്റെ പ്രഖ്യാപനം നടക്കും