രണ്ട് പ്രവാസികളെ കുവൈത്തിലെ ഫാമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
20

കുവൈറ്റ് സിറ്റി: കുവെെറ്റിലെ അബ്ദാലിയിലെ ഒരു ഫാമിൽ രണ്ടു പ്രവാസികളുടെ മൃതദേഹം കണ്ടെത്തി
പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘അറബ് ടൈംസ്’ ഓൺലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇരു മൃതദേഹങ്ങളിലും കുത്തേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ ഉണ്ട്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മരണ കാരണം എന്താണെന്നുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.