കുവൈത്ത് സിറ്റി: കുവൈത്തിലെ പല പ്രദേശങ്ങളിൽ നിന്നായി ഒരു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായ് ചുമത്തിയത് 66,000 ദിനാര്‍ . കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ശക്തമായ പരിശോധനാ കാംപയിന്‍ നടത്താന്‍ കഴിഞ്ഞ ശനിയാഴ്ച അധികൃതര്‍ തീരുമാനിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പിഴയടച്ച് പരിഹരിക്കാനാകാത്ത ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു .70ഓളം വ്യക്തികളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്.വേഗപരിധി ലംഘിക്കുക, വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളിലും മറ്റും തെറ്റായി പാര്‍ക്ക് ചെയ്യുക എന്നിവ ഈ നിയമ ലംഘനങ്ങളിൽ ഉള്‍പ്പെടുന്നു. നിയമലംഘകര്‍ ഓഫിസുകളില്‍ നേരിട്ട് ഹാജരായി നിശ്ചിത തീയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. ദ്രുതഗതിയില്‍ ട്രാഫിക് പിഴകളുടെ സന്ദേശങ്ങള്‍ അയക്കുന്നതിനും സഹല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ പിഴ സംഖ്യ അടയ്ക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.