കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സുമാരിൽ സ്വദേശികൾ 4.6 % മാത്രം

0
22

കുവൈത്ത് സിറ്റി : സ്ഥിതി വിവര കണക്കുകൾ അനുസരിച്ച് കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സുമാരിൽ 4.6 % മാത്രമാണ് സ്വദേശികൾ. ആകെയുള്ള  22021 നഴ്‌സുമാരിൽ 1,004 പേർ മാത്രമാണ് സ്വദേശികളായ നഴ്‌സുമാർ.

ശരാശരി 1000 ദിനാർ മുതൽ 1300 ദിനാർ വരെയാണ് കുവൈത്തി നഴ്‌സുമാരുടെ നിലവിലെ ശമ്പളം.മറ്റു സർക്കാർ ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ അമിത ജോലി,കുറഞ്ഞ വേതനം, കുറഞ്ഞ ആനുകൂല്യങ്ങൾ മുതലായ ഘടകങ്ങളാണ് ഈ മേഖലയിലേക്ക് സ്വദേശികൾ വരാത്തതിന് പ്രധാന കാരണമെന്നാണ് നിഗമനം.

2008 ൽ ആരോഗ്യ മന്ത്രാലയത്തിലെ കുവൈത്തി നഴ്‌സിംഗ് ജീവനക്കാർ 7% ആയിരുന്നു, 2011 ൽ അത് 11% ആയി ഉയരുകയും 2018-ൽ വീണ്ടും 6.2% ആയി കുറയുകയും നിലവിൽ 4.6% നിരക്കിൽ എത്തി നിൽക്കുകയും ചെയ്യുന്നു. ഇത് മൂലം ഈ മേഖലയിൽ സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതായി കുവൈത്ത് നഴ്സിംഗ് അസോസിയേഷൻ അധികൃതർ വ്യക്തമാക്കി.